റോഡ് തകര്‍ന്നു കിടക്കുന്നതിന് മഴയെ കുറ്റം പറയുന്നത് ശരിയല്ലെന്ന് നടന്‍ ജയസൂര്യ. നടന്റെ വിമര്‍ശനം പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു.
റോഡ് തകര്‍ന്നു കിടക്കുന്നതിന് കാരണം മഴയാണെങ്കില്‍ ചിറാപ്പുഞ്ചിയില്‍ റോഡുകളേ കാണാന്‍ സാധിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പോലും റോഡ് തകര്‍ന്നു കിടക്കുകയാണ് എന്നും ജയസൂര്യ കുറ്റപ്പെടുത്തി.
സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഈയിടെ വാഗമണ്ണില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കവെയാണ് നടന്റെ വിമര്‍ശനം.
‘ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന സ്ഥലമായ വാഗമണില്‍ ഓരോ വണ്ടികളും അവിടെ എത്തണമെങ്കില്‍ എത്രമണിക്കൂറുകളാണ് ആവശ്യം വരുന്നത്’, ജയസൂര്യ പറഞ്ഞു. ഇത് കണ്ടപ്പോള്‍ താന്‍ ഉടനെ മന്ത്രി റിയാസിനെ വിളിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടാകുമെന്നും അത് ജനങ്ങളറിയേണ്ട കാര്യമില്ലെന്നും ജയസൂര്യ ഓര്‍മിപ്പിച്ചു. ജനങ്ങള്‍ ചിലപ്പോള്‍ റോഡ് നികുതി അടക്കുന്നത് ലോണെടുത്തും ഭാര്യയുടെ മാല പണയം വച്ചുമൊക്കെയായിരിക്കും. അപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടേണ്ട കാര്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടിയേ തീരൂ എന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
മോശം റോഡുകളില്‍ വീണു മരിക്കുന്നവര്‍ക്ക് വേണ്ടി ആരാകും സമാധാനം പറയുകയെന്നും ജയസൂര്യ ചോദിച്ചു. പക്ഷേ റോഡ് അറ്റക്കുറ്റപ്പണിയുടെ ഉത്തരവാദിത്വം കരാറുകാര്‍ക്കാണെന്ന് മന്ത്രി റിയാസ് വീണ്ടും ആവര്‍ത്തിച്ചു.