X

ഗവര്‍ണര്‍ സഭയിലേക്കു വരുന്നതു കണ്ടു, വാണം വിട്ടതുപോലെ പോവുകയും ചെയ്തു: പി.കെ. കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: നിയമസഭയെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഗവര്‍ണര്‍ നിയമസഭയിലേക്കു വരുന്നതും വാണം വിട്ടതു പോലെ തിരികെ പോകുന്നതും കണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം അവസാന ഖണ്ഡിക മാത്രം വായിച്ച് നിര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

”ഇന്നിപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ കണ്ട് എല്ലാവരും സര്‍പ്രൈസായിരിക്കുകയാണ്‌. ഗവര്‍ണര്‍ വരുന്നതു കണ്ടു. വാണം വിട്ടതുപോലെ പോകുന്നതും കണ്ടു. പോകുമ്പോള്‍ ഞങ്ങളൊക്കെ ഇരിക്കുന്ന ഭാഗത്തേക്കു തിരിഞ്ഞുനോക്കി ഒന്നു വണങ്ങുന്ന പതിവുണ്ട്. ഞങ്ങളെല്ലാം അങ്ങോട്ടു വണങ്ങാന്‍ തയാറായി ഇരിക്കുകയായിരുന്നു. തിരിഞ്ഞുപോലും നോക്കാതെ നോക്കാതെ ഒറ്റപ്പോക്കായിരുന്നു.”- കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

webdesk14: