X

സത്യത്തെ രക്ഷിക്കുക,കേരളത്തെ രക്ഷിക്കുക: ഇ ടി. മുഹമ്മദ് ബഷീര്‍ എം. പി

കോഴിക്കോട് : കേരളത്തെ അപമാനിക്കാനുള്ള ശ്രമം സര്‍ഗാത്മകമായി പ്രതിരോധിച്ച മുസ്ലിം യൂത്ത് ലീഗ് നിര്‍വഹിച്ചത് ചരിത്ര ദൗത്യമാണെന്നും കേരളത്തെ രക്ഷിക്കുക വഴി സത്യത്തെ രക്ഷിക്കുകയാണ് നാം ചെയ്യുന്നതെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്ഥാവിച്ചു. മതം മാറി സിറിയയിലേക്ക് നാട് വിട്ട 32000 പേരുടെ തെളിവ് സ്മര്‍പ്പിച്ചാല്‍ ഒരു കോടി ഇനാം നല്‍കുമെന്ന സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ആഹ്വാനം പ്രകാരം മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ കൗണ്ടര്‍ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൗണ്ടര്‍ പ്രമുഖ സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉല്‍ഘാടനം ചെയ്തു. 32000 പെണ്‍കുട്ടികള്‍ മതം മാറി സിറിയയിലേക്ക് പോയെന്നു പറഞ്ഞാല്‍ ഏതെങ്കിലും ഒരു മതത്തെയല്ല ഈ സംസ്ഥാനത്തെ തന്നെയാണ് അവര്‍ അപമാനിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. കലാസൃഷ്ടികള്‍ക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം ദുരുപയോഗം ചെയ്ത് വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സാംസ്‌കാരിക നായകന്മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

14 ജില്ലകളില്‍ നിന്നും ലഭ്യമായ അവലോകനത്തിനുശേഷം തെളിവുകള്‍ ഹാജരാക്കാന്‍ വിദ്വേഷ പ്രചാരകന്മാര്‍ക്ക് സാധിച്ചിട്ടില്ല എന്ന് സമാപന സംഗമത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പി കെ ഫിറോസ് പ്രസ്താവിച്ചു. ജനകീയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പിറന്ന നാടിനെ അപമാനിക്കുന്നവര്‍ രാജ്യദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ വര്‍ഷങ്ങളായി തുടരുന്ന ലവ്ജിഹാദ് പോലെയുള്ള വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഈ പ്രതിഷേധ സംഗമത്തിലൂടെ പൊതുസമൂഹത്തിന് വ്യക്തമായി എന്നും അദ്ദേഹം പ്രസ്താവിച്ചു.14 കേന്ദ്രങ്ങളിലും തെളിവ് ലഭ്യമാവാത്തതിനാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഒരു കോടി രൂപയുടെ ചെക്ക് അസാധുവാക്കി.

വെറുപ്പ് ഉല്‍പാദിപ്പിക്കുന്നവര്‍ക്കെതിരെ സര്‍ഗാത്മകമായ വെല്ലുവിളി നടത്തിയ മുസ്ലിം യൂത്ത് ലീഗിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി സി കെ സുബൈര്‍ പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍, ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂര്‍, ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ശരീഫ് സാഗര്‍, ജില്ല സീനിയര്‍ വൈസ് പ്രസിഡന്റ് സി ജാഫര്‍ സാദിക്ക്,ഭാരവാഹികളായ എസ് വി ഷൗലിക്ക്, എ സിജിത്ത് ഖാന്‍,എം പി ഷാജഹാന്‍, ഒ എം നൗഷാദ്,സിറാജ് ചിറ്റേടത്ത്,കെ പി സുനീര്‍,എം ടി സൈദ് ഫസല്‍, ശുഐബ് കുന്നത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്‍വര്‍ ഷാഫി, അനീസ് തോട്ടുങ്ങല്‍, റിഷാദ് പുതിയങ്ങാടി, ഹാരിസ് രാമനാട്ടുകര, സിറാജ് കിണാശ്ശേരി, റഹ്മത്ത് കടലുണ്ടി, സമദ് നടേരി, ഫസല്‍ കൊമ്മേരി, എസ് എം ബാസിത്, സലാം ചേളന്നൂര്‍, ഐ സല്‍മാന്‍, കെ ജാഫര്‍ സാദിക്ക്, ബഷീര്‍ മുഖദാര്‍, കുഞ്ഞിമരക്കാര്‍, പി കെ ഹകീം, നിസാര്‍ തോപ്പയില്‍,പി എച്ച് ഷമീര്‍, ഷാഫി സകരിയ, അഫ്‌നാസ് ചോറോട്, സാഹിബ് മുഖധാര്‍, സി കെ റസാക്ക്, സലാം അരക്കിണര്‍ എന്നിവര്‍ കൗണ്ടറിന് നേതൃത്വം നല്‍കി.

 

webdesk11: