ഹിന്ദുത്വസൈദ്ധാന്തികന്‍ വി.ഡി സവര്‍ക്കറെ രാഹുല്‍ഗാന്ധി ആക്ഷേപിച്ചതായി കേസ്. മഹാരാഷ്ട്രയിലെ ശിവസേന ഷിണ്ടെ വിഭാഗം നേതാവ് നല്‍കിയ പരാതിയിലാണ് ശിവസേന- ബി.ജെ.പി സര്‍ക്കാരിന്റെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ബി.ജെ.പിയുടെ പ്രേരണയിലാണ് ഇതെന്ന് കരുതപ്പെടുന്നു.
മഹാരാഷ്ട്രയില്‍ ജോഡോ യാത്രക്കിടെ നടത്തിയവാര്‍ത്താസമ്മേളനത്തില്‍ സവര്‍ക്കര്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് സ്വാതന്ത്ര്യസമരകാലത്ത് മാപ്പെഴുതിക്കൊടുത്ത കാര്യമാണ് രാഹുല്‍ ഉന്നയിച്ചത്. കത്ത് കാട്ടിയായിരുന്നു ഇത്. തന്നെ ജയിലില്‍നിന്ന് മോചിപ്പിച്ചാല്‍ ബ്രിട്ടീഷുകാരെ അനുകൂലിച്ച് കഴിയാമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നതായാണ് രാഹുല്‍ പറഞ്ഞത്.
ബ്രിട്ടീഷുകാരെ ഭയന്നായിരുന്നു സവര്‍ക്കറുടെ നടപടി. ഇതാണ് ശിവസേന നേതാവ് പരാതിക്ക് കാരണമാക്കിയത്. ‘ സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ ഭയന്നുവെന്നത് വളരെ വ്യക്തമാണെ’ ന്ന് രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞു. നിങ്ങളുടെ ഏറ്റവും അനുസരണയുള്ള സേവകനാകാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു കത്തിലെ വാചകം.
മുംബൈയിലെ താനെനഗര്‍പൊലീസാണ് കേസെടുത്തിരിക്കുന്നത്.