റിയാദ്: സഊദി അറേബ്യ ആദ്യമായി വനിതകള്‍ക്കും ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ വിഷന്‍ 2030ന്റെ ഭാഗമായാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുള്ള നടപടികള്‍. വെള്ളിയാഴ്ച റിയാദില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണാനാണ് ആദ്യമായി വനിതകള്‍ക്ക് അനുമതി നല്‍കുക.
മത്സരം കാണുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്ത്രീകള്‍ റിയാദിലെത്തിയേക്കും. ജിദ്ദയിലും ദമാമിലും നടക്കുന്ന അടുത്ത രണ്ടു മത്സരങ്ങളിലും സ്ത്രീകള്‍ക്ക് സ്‌റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചും സിനിമ തിയേറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയും വന്‍ പരിഷ്‌കരണങ്ങള്‍ക്കാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടക്കമിട്ടിരിക്കുന്നത്.