X
    Categories: FootballSports

വനിതാ ഫുട്‌ബോള്‍ ലീഗിനൊരുങ്ങി സൗദി; ചൊവ്വാഴ്ച കിക്കോഫ്

റിയാദ്: വനിതാ ഫുട്‌ബോള്‍ ലീഗിനൊരുങ്ങി സൗദി അറേബ്യ. 24 ടീമുകളെ ഉള്‍കൊള്ളിച്ചുള്ള ടൂര്‍ണമെന്റിന് ചൊവ്വാഴ്ചയാണ് കിക്കോഫ്. ചാമ്പ്യന്‍സ് ട്രോഫിയും അഞ്ച് ലക്ഷം സൗദി റിയാലിന്റെ (ഒന്നര ലക്ഷം ഡോളര്‍) ക്യാഷ് പ്രൈസുമായിരിക്കും സൗദി വിമന്‍സ് ഫുട്‌ബോള്‍ ലീഗ് ജേതാക്കള്‍ക്ക് ലഭിക്കുക.

അറുന്നൂറോളം കളിക്കാരാണ് മത്സരത്തിന്റെ ഭാഗമാവുക. ജിദ്ദ, റിയാദ്, ദമ്മാം ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കുന്നുണ്ട്. വനിതാ ലീഗ് ടൂര്‍ണമെന്റ് പ്രഖ്യാപനത്തോടെ, മത്സരത്തിന് വലിയ പിന്തുണയാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും സൗദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

വലിയ ചവടുവെപ്പാണ് തീരുമാനമെന്നും ഫുട്‌ബോളിലേക്ക് കൂടുതല്‍ വനിതകളെ കൊണ്ടുവരുന്നതിന് ഇത് സഹായകമാകുമെന്ന് സൗദി ഫുട്‌ബോള്‍ ടീം കോച്ച് അബ്ദുല്ല അല്‍യാമി പറഞ്ഞു. മാര്‍ച്ചില്‍ ആരംഭിക്കാനിരുന്ന ടൂര്‍ണമെന്റ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. കളിക്കാര്‍ക്ക് പുറമെ, മത്സരത്തിന്റെ സംഘാടനത്തിലും വനിതകളുടെ പങ്കാളിത്തമുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: