X
    Categories: gulfNews

ഇന്ത്യയുള്‍പ്പെടെ 20 രാജ്യങ്ങളിലുള്ളവര്‍ക്ക് സഊദിയിലേക്ക് വീണ്ടും വിലക്ക്

അഷ്റഫ് വേങ്ങാട്ട്

റിയാദ് : കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി ഇന്ത്യയുള്‍പ്പെടെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി സഊദി. ബുധനാഴ്ച്ച രാത്രി ഒമ്പത് മണി മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇന്ത്യ , യു എ ഇ , ജര്‍മ്മനി , അമേരിക്ക , ഇറ്റലി , ബ്രിട്ടന്‍ , ഫ്രാന്‍സ് , ജപ്പാന്‍, ബ്രസീല്‍ പാകിസ്ഥാന്‍ , ഇന്തോനേഷ്യ , സൗത്ത് ആഫ്രിക്ക , ലെബനാന്‍ , ഈജിപ്ത് , അര്‍ജന്റീന , പോര്‍ച്ചുഗല്‍ , അയര്‍ലന്‍ഡ് , തുര്‍ക്കി , സ്വീഡന്‍ , സ്വിറ്റ്‌സര്‍ലാന്റ് എന്നിവയാണ് താത്കാലികമായ പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയ മറ്റു രാജ്യങ്ങള്‍.

ഈ രാജ്യങ്ങള്‍ വഴി വരുന്ന മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും വിലക്ക് ബാധകമാണ് . സഊദിയിലേക്ക് മടങ്ങുന്നതിന് മുമ്പുള്ള പതിനാല് ദിവസത്തിനിടയില്‍ മേല്‍പറഞ്ഞ രാജ്യങ്ങള്‍ വഴി യാത്ര ചെയ്ത സഊദി പൗരന്മാര്‍ , നയതന്ത്രജ്ഞര്‍ , ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് രാജ്യത്തേക്കുള്ള പ്രവേശനം നല്‍കും. ഈ രാജ്യങ്ങളില്‍ കഴിയുന്ന സഊദി പൗരന്മാര്‍ക്ക് വിലക്ക് ബാധകമല്ല. സഊദി ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Test User: