X
    Categories: gulfNews

സൗദിയില്‍ എത്തുന്ന വിദേശികളുടെ ക്വാറന്റീന്‍ ഇനി മൂന്ന് ദിവസം; അതിര്‍ത്തികള്‍ തുറന്നു

റിയാദ്: സൗദിയില്‍ എത്തുന്ന വിദേശികളുടെ ക്വാറന്റീന്‍ കാലം മൂന്ന് ദിവസമാക്കി കുറച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് ഈ കാര്യം അറിയിച്ചത്.മുമ്പ് ഏഴ് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നായിരുന്നു അറിയിപ്പ്. കോവിഡ് പകര്‍ച്ച തടയുന്നതിന്റെ ഭാഗമായി മാര്‍ച്ചില്‍ അടച്ച കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറന്നതോടെ ഇന്നലെ മുതല്‍ തിരക്കേറി.

ജിസിസി രാജ്യങ്ങളില്‍നിന്നുള്ളവരാണ് കര, വ്യോമ മാര്‍ഗം കൂടുതലായി എത്തിയത്. വരും ദിവസങ്ങളില്‍ വിമാന സര്‍വീസുകളും സജീവമാകുന്നതോടെ വിമാനത്താവളങ്ങളിലും തിരക്കേറും. 48 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ തതമ്മന്‍, തവക്കല്‍നാ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ക്വാറന്റീനില്‍ ഇരിക്കുന്ന സ്ഥലം രജിസ്റ്റര്‍ ചെയ്യണം. ആരോഗ്യ വിവരങ്ങളടങ്ങിയ സത്യവാങ്മൂലം നല്‍കണം.തൊഴില്‍ വീസ, സന്ദര്‍ശക വീസ, റീഎന്‍ട്രി വീസ എന്നിവയുള്ളവര്‍ക്കാണ് നിലവില്‍ പ്രവേശനം അനുവദിച്ചത്.

ഇന്ത്യ ഉള്‍പ്പെടെ മറ്റു വിദേശ രാജ്യങ്ങളിലേക്കുള്ള സാധാരണ സര്‍വീസ് ജനുവരിയില്‍ പുനരാരംഭിക്കുമെന്ന് സൗദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ കോവിഡ് വ്യവസ്ഥകള്‍ പാലിക്കാന്‍ വിദേശികള്‍ ബാധ്യസ്ഥരാണെന്നും നിയമ ലംഘകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

Test User: