X

സഊദി പ്രോ ലീഗ്; വെല്ലുവിളികളില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍നിര പരിശീലകര്‍

മാഞ്ചസ്റ്റര്‍: ദിവസങ്ങള്‍ക്ക് മുമ്പാണ് ലിവര്‍പൂള്‍ പരിശീലകന്‍ ജുര്‍ഗന്‍ ക്ലോപ്പെ സഊദി പ്രോ ലീഗ് ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ ആശങ്ക പ്രകടിപ്പിച്ചത്. തൊട്ട് പിറകെ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗുര്‍ഡിയോളയും അതാവര്‍ത്തിച്ചതോടെ യൂറോപ്പില്‍ സഊദി ഭീഷണിയാവുന്നുവെന്ന് വ്യക്തം.

കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ പാത പിന്‍പറ്റി വന്‍കിട താരങ്ങളില്‍ പലരും സഊദി ക്ലബുകള്‍ വാഗ്ദാനം ചെയ്യുന്ന കോടികിലുക്കത്തില്‍ അങ്ങോട്ട് ഒഴുകുമ്പോള്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ താരങ്ങളെ കിട്ടില്ല എന്നാണ് പെപ് പേടിക്കുന്നത്. യൂറോപ്പില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കാനിരിക്കുന്നു. അതിന് ശേഷം മൂന്നാഴ്ച്ചയോളം സഊദിയില്‍ ട്രാന്‍സ്ഫര്‍ വാതില്‍ തുറന്ന് കിടക്കും. ആ കാലയളവില്‍ ഏതെല്ലാം താരങ്ങള്‍ അങ്ങോട്ട് ഒഴുകുമെന്ന ഭീതി പ്രീമിയര്‍ ലീഗ് പരിശീലകര്‍ക്കെല്ലാമുണ്ട്. ക്ലോപ്പെയും പെപ്പും ഇത് തുറന്ന് പ്രകടിപ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് അത്തരത്തിലൊരു ഭീതി പങ്ക് വെക്കുന്നില്ല. സഊദി ഒരു തരത്തിലും യൂറോപ്പിനെ ബാധിക്കില്ല എന്ന പക്ഷത്താണ് അദ്ദേഹം. എറിക് ടെന്‍ ഹാഗുമായി തെറ്റിയാണ് റൊണാള്‍ഡോ സഊദിയിലേക്ക് പോയത്. ഇതിനെ പിന്തുടര്‍ന്നാണ് ഈ സീസണില്‍ വലിയ താരങ്ങളുടെ ഒഴുക്കുണ്ടായത്.

കരീം ബെന്‍സേമയിലാണ് സീസണിലെ ഒഴുക്ക് തുടങ്ങിയത്. അതിപ്പോള്‍ സാദിയോ മാനേയിലെത്തി നില്‍ക്കുന്നു. അല്‍ നസര്‍, അല്‍ ഇത്തിഹാദ്, അല്‍ ഇത്തിഫാഖ്, അല്‍ അഹ്‌ലി, അല്‍ ഹിലാല്‍ തുടങ്ങിയ ക്ലബുകളിലേക്കാണ് കൂടുതല്‍ താരങ്ങളെത്തിയത്. നഷ്ടങ്ങളേറെയും ലിവര്‍പൂളിനും. അവരുടെ നായകന്‍ ജോര്‍ദ്ദാന്‍ ഹെന്‍ഡേഴ്‌സണ്‍ ഉള്‍പ്പെടെയുളളവരാണ് റിയാദിലേക്ക് വിമാനം കയറിയത്.

webdesk11: