റിയാദ്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവച്ച വിദേശ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി സഊദി. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സഊദി എയര്‍ലൈന്‍സിന് നല്‍കി. ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ലോകമാകെ 33 ഇടങ്ങളിലേക്കാണ് സര്‍വീസുകള്‍. നവംബറില്‍ സര്‍വീസ് തുടങ്ങുമെന്ന് സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ട്വീറ്റ് ചെയ്തു. ആദ്യ ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നാണ് എല്ലാ സര്‍വീസും ഓപ്പറേറ്റ് ചെയ്യുക.
അതേസമയം കേരളത്തില്‍ നിന്ന് തിരിച്ചും സര്‍വീസുണ്ട്. കൊച്ചിയിലേക്കും തിരിച്ചും സൗദിയ എയര്‍ലൈന്‍സ് സര്‍വീസ് നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും യാത്രകള്‍.
യൂറോപ്പിലും അമേരിക്കയിലുമായി എട്ട് വിമാനത്താവളങ്ങളിലേക്ക് സര്‍വീസുണ്ട്. ആഫ്രിക്കയില്‍ ആറ് സ്ഥലങ്ങളിലേക്കും സീസ് നടത്തും. കോവിഡ് പ്രോേട്ടാക്കോള്‍ പാലിച്ചായിരിക്കും യാത്രക്കാരെ യാത്രക്ക് അനുവദിക്കുക. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സര്‍വീസെന്നും അറിയിപ്പില്‍ പറയുന്നു