X

അതിവേഗ വൈറസ്; സൗദിക്ക് പിന്നാലെ അതിര്‍ത്തികള്‍ അടച്ച് ഒമാനും

മസ്‌കറ്റ്: വൈറസ് വ്യാപന ഭീതിയില്‍ അതിര്‍ത്തികള്‍ അടച്ച് ഒമാനും. ഒരാഴ്ചത്തേക്കാണ് അതിര്‍ത്തികള്‍ അടച്ചത്. നേരത്തെ, സൗദി കര-നാവിക-വ്യോമ അതിര്‍ത്തികള്‍ അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒമാനും യാത്രാവിലക്കേര്‍പ്പെടുത്തുന്നത്.

കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

അറേബ്യന്‍ രാഷ്ട്രങ്ങള്‍ക്ക് പുറമേ, യുകെയും വൈറസിനെതിരെ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ നിന്ന് യുകെ യാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മൊറോക്കോയില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ അറേബ്യ പിജിഎസ്‌സി നിര്‍ത്തിവച്ചിട്ടുണ്ട്.

ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി

പാശ്ചാത്യ രാജ്യങ്ങളിൽ ഭീതി പരത്തിയ കോവിഡ് ഭീഷണിയെ തുടർന്ന് ഒരാഴ്ചത്തേക്ക് ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്കിനെ തുടർന്ന് സഊദിയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്നത്തെ ചാര്‍ട്ടേഡ്, വന്ദേഭാരത് വിമാനസര്‍വീസുകള്‍ റദ്ദാക്കി. ഷെഡ്യൂള്‍ ചെയ്ത് രാത്രിയും രാവിലെയുമായി സഊദിയിലെ വിമാനത്താവളങ്ങളിൽ എത്തിയ വിമാനങ്ങള്‍ യാത്രക്കാരുമായി തിരിച്ചുപോയി. എല്ലാ പൊതു യാത്രാ സര്‍വീസ് വിമാനങ്ങളും അടുത്ത അറിയിപ്പ് വരെ സഊദിയിൽ ലാന്റ് ചെയ്യാന്‍ അനുമതി നൽകില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

റിയാദില്‍ നിന്ന് ചെന്നൈയിലേക്കുള്ള സഊദി എയര്‍ലൈന്‍സും ഡല്‍ഹി- ലക്‌നോയിലേക്കുള്ള ഗോ എയറും തിരുവനന്തപുരത്തേക്കുള്ള സ്‌പേസ് ജറ്റും റദ്ദാക്കിയവയില്‍ പെടും. എന്നാല്‍ വന്ദേഭാരത് വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തുന്നില്ല. അടുത്ത ദിവസങ്ങളിലെ സര്‍വീസ് ബന്ധപ്പെട്ടവരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

Test User: