റിയാദ്: ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപന ഭീതിയില്‍ അതീവ സുരക്ഷാ മുന്‍കരുതല്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ നിരോധനാജ്ഞ വേണ്ട എന്നാണ് സര്‍ക്കാര്‍ നിലപാട്.
ഞായറാഴ്ച അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചതിന് പിന്നാലെയാണ് രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുമെന്ന ഭീതിയുണ്ടായത്. അതിര്‍ത്തികള്‍ അടച്ചെങ്കിലും രാജ്യത്തുള്ള വിദേശ വിമാനങ്ങള്‍ക്ക് പറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
‘ഈ ഘട്ടത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതില്ല എന്നാണ് കരുതുന്നത്. ബ്രിട്ടനുമായും യുഎസുമായും താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ സാഹചര്യങ്ങള്‍ ഏറെ മികച്ചതാണ്. വരും നാളുകളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്നും കരുതുന്നില്ല’
സൗദി പ്രിവന്റീവ് ഹെല്‍ത്ത് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി
ഡോ അബ്ദുല്ല അസ്സിരി
കോവിഡിനെതിരെ രാജ്യത്ത് കഴിഞ്ഞയാഴ്ച ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ നല്‍കുന്നത് ആരംഭിച്ചിരുന്നു. സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ നല്‍കുക.