അഷ്‌റഫ് ആളത്ത്
ദമ്മാം: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ നിലപാട് തള്ളി സഊദി അറേബ്യ. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരേ കരിദിനം ആചരിക്കാനുള്ള പരിപാടിക്ക്റിയാദിലെ പാകിസ്താന്‍ എംബസിയില്‍ സഊദി അറേബ്യ അനുമതി നിഷേധിച്ചു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരേ കരിദിനം ആചരിക്കാനായി റിയാദിലെ പാക് സ്ഥാനപതി കാര്യാലയം സഊദിവിദേശകാര്യ മന്ത്രാലയത്തില്‍ അനുമതി തേടിയെങ്കിലും അതികൃതര്‍ അനുവാദം നല്‍കിയില്ലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പാക്കിസ്ഥാന്‍ സംഘടിപ്പിച്ച പരിപാടിക്ക് കഴിഞ്ഞ ദിവസമാണ് സഊദി ഭരണകൂടം
അനുമതിനിഷേധിച്ചത്.കരിദിനം ആചരിച്ചുകൊണ്ടുള്ള പൊതുപരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് റിയാദിലെ പാക് എംബസിക്ക്സഊദികര്‍ശന നിര്‍ദേശം നല്‍കിയതായാണ് പുറത്തു വന്ന റിപ്പോര്‍ട്ട്.
ഇസ്‌ലാമിക രാജ്യങ്ങളില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിഇന്ത്യയ്‌ക്കെതിരായ വികാരം ഉയര്‍ത്തുക എന്നത് എല്ലാ കാലത്തും പാകിസ്താന്‍ സ്വീകരിക്കുന്ന നിലപാടാണ്. എന്നാല്‍ ആ നിലപാടിന്സഊദി അറേബ്യ പിന്തുണ നല്കുന്നില്ലെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നത്.പാക് അധിനിവേശ കശ്മീര്‍ പാകിസ്താന്റേതാണെന്ന നിലപാടിലും സഊദി മാറ്റം വരുത്തിയതായാണ് സൂചന.
സഊദി അറേബ്യ പുറത്തിറക്കിയ ഇരുപത് റിയാലിന്റെപുതിയ കറന്‍സിയിലെ ലോക ഭൂപടത്തില്‍ കശ്മീര്‍ പാകിസ്താന്റെ ഭാഗമായല്ല അടയാളപ്പെടുത്തിയത്എന്നത് നയവ്യതിയാനത്തിന്റെ പ്രത്യക്ഷ ഉദാഹരണമായി പശ്ചിമേഷ്യയിലെരാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.അധിനിവേശ കശ്മീര്‍ പാകിസ്താന്റേതെന്നായിരുന്നു സഊദി അറേബ്യയുടെ മുന്‍ നിലപാട്.എന്നാല്‍കശ്മീരിനെ മറ്റൊരു രാജ്യമായാണ് പുതിയ കറന്‍സിയിലെഭൂപടത്തില്‍ സാംബഅടയാളപ്പെടുത്തിയിരിക്കുന്നത്. മധ്യപൂര്‍വദേശത്ത് ആധിപത്യത്തിന് ശ്രമിക്കുന്ന തുര്‍ക്കിയുമായി പാകിസ്താന്‍ കൂടുതല്‍ അടുക്കുന്നതാണ്ഗള്‍ഫിലെ നിര്‍ണായക ശക്തിയായ സഊദിഅറേബ്യയുടെ നിലപാട് മാറ്റത്തിന്കാരണമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.