ജിദ്ദ: മക്കയെ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനോണ് യോജിപ്പില്ലെന്ന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ വ്യക്തമാക്കി. മക്ക ആരാധനക്ക് മാത്രമുള്ള വിശുദ്ധ നഗരമാണ്. ലോകത്തിന്റെ മുക്കുമൂലകളില്‍ നിന്ന് മുസ്‌ലിംകള്‍ മക്കയിലെത്തുന്നത് ആരാധന മാത്രം ലക്ഷ്യമിട്ടാണ്. സഊദി അറേബ്യക്കകത്ത് ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് തസ്‌രീഹ് നിര്‍ബന്ധമാക്കിയ പദ്ധതി പരാജയപ്പെടുത്തുന്നതിന് ശ്രമം ഉണ്ടായിട്ടുണ്ട്. തസ്‌രീഹ് ഇല്ലാതെ ഹജ്ജ് പാടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ കാമ്പയിന്‍ കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് സീസണില്‍ വലിയ വിജയമുണ്ടാക്കി.
മക്ക പ്രവിശ്യയുടെ ഗവര്‍ണറായി രണ്ട് തവണ നിയോഗിപ്പെടുന്നതിന് തനിക്ക് ഭാഗ്യം ലഭിച്ചു. ഇതിന് മുമ്പ് മറ്റാര്‍ക്കും ഈ ഭാഗ്യം സിദ്ധിച്ചിട്ടില്ല. മെട്രോ അടക്കമുള്ള പൊതുഗതാഗത പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ ജിദ്ദയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും. നിരവധി ഗതാഗത പദ്ധതികള്‍ നടപ്പാക്കിയിട്ടും ജിദ്ദയില്‍ ഗതാഗതക്കുരുക്ക് നിലനില്‍ക്കുന്നുണ്ട്. -ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. ലണ്ടിനിലും പാരീസിലും കയ്‌റോയിലും ബെയ്‌റൂത്തിലും ഗതാഗതക്കുരുക്കുണ്ട്. ജനസംഖ്യ കൂടുതലുള്ള ലോകത്തെ എല്ലാ നഗരങ്ങളിലും ഇതാണ് സ്ഥിതിയെന്നും അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പറഞ്ഞു.