X
    Categories: gulfNews

ഇന്ത്യ ഉള്‍പെടെയുള്ള രാജ്യങ്ങളിലേക്ക് കടന്നാല്‍ മൂന്ന് വര്‍ഷത്തെ യാത്രാവിലക്ക്; പൗരന്മാരോട് സഊദി

റിയാദ്: കോവിഡ് മഹാമാരി കാരണം റെഡ് ലിസ്റ്റ് ചെയ്ത രാജ്യങ്ങളിലേക്ക് പോകുന്ന പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷത്തെ യാത്രാവിലക്ക് ഏര്‍പെടുത്താന്‍ സഊദി അറേബ്യ. സഊദി ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ അറിയിച്ചു. സഊദി ഏര്‍പെടുത്തിയ മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച് നിരോധിത രാജ്യങ്ങളിലേക്ക് കടക്കുന്നവര്‍ കൂടിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇത്തരത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് അന്താരാഷ്ട്ര യാത്രകള്‍ നടത്താന്‍ കഴിയില്ല.

ഇതോടെ സഊദി റെഡ്‌ലിസ്റ്റിലുള്ള ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബ്രസീല്‍, അര്‍ജന്റീന, ഇജിപ്ത്, ഏത്യോപ്യ, ഇന്തോനേഷ്യ, ലബനാന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യുഎഇ എന്നീ രാജ്യങ്ങളിലേക്ക് സഊദി പൗരന്മാര്‍ക്ക് യാത്രാനുമതിയുണ്ടായിരിക്കില്ല. ഇവിടങ്ങളിലേക്ക് യാത്ര ചെയ്താല്‍ തിരിച്ചു വരുമ്പോള്‍ കനത്ത പിഴ ഈടാക്കുമെന്നും മൂന്ന് വര്‍ഷത്തെ അന്താരാഷ്ട്ര യാത്രാ വിലക്കും നേരിടേണ്ടി വരും.

സഊദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നല്‍കിയത്. റെഡ് ലിസ്റ്റ് ചെയ്ത രാജ്യത്തേക്ക് ഏതെങ്കിലും പൗരന്‍ യാത്ര ചെയ്താല്‍ അത് കൃത്യമായ നിയമലംഘനമായിരിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റെഡ് ലിസ്റ്റ് ചെയ്ത രാജ്യങ്ങളിലേക്ക് നേരിട്ടല്ലാതെ മറ്റു രാജ്യങ്ങള്‍ വഴിയും യാത്ര ചെയ്യാന്‍ പാടില്ലെന്ന് സഊദി അറിയിക്കുന്നു. കോവിഡ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്കും യാത്രാ വിലക്കുണ്ട്.

നേരത്തെ 2020 മാര്‍ച്ച് മുതല്‍ സഊദി അധികാരികളുടെ അനുമതിയില്ലാതെ റെഡ്‌ലിസ്റ്റ് ചെയ്ത രാജ്യങ്ങളിലേക്ക് പൗരന്മാര്‍ യാത്ര നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ തീരുമാനം.

web desk 1: