X
    Categories: gulfNews

രണ്ടാമത് സഊദി ദാകര്‍ റാലിക്ക് നാളെ ജിദ്ദയില്‍ തുടക്കമാകും

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: 43 മത് ദാകര്‍ റാലിക്ക് നാളെ ജിദ്ദയില്‍ തുടക്കമാകും. 13 ദിവസം നീണ്ടു നില്‍ക്കുന്ന റാലി ഈ മാസം 15 ന് ജിദ്ദയില്‍ തന്നെ അവസാനിക്കും. രണ്ടാം തവണയാണ് സഊദി ദാകര്‍ റാലിക്ക് ആതിഥ്യം വഹിക്കുന്നത് സഊദി സ്‌പോര്‍ട്‌സ് മന്ത്രാലയമാണ് റാലിയുടെ സംഘാടകര്‍. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര മത്സരം സഊദി ഓട്ടോമൊബൈല്‍ കമ്പനിയുടെയും ദാകര്‍ റാലി അസോസിയേഷന്റെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. പന്ത്രണ്ട് ഘട്ടങ്ങളായി സഊദിയുടെ പത്ത് നഗരങ്ങളുടെ പരിധിയില്‍ പെടുന്ന 7600 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മരുഭൂമിയിലൂടെയാണ് റാലിയുടെ യാത്ര.

പ്രാഥമിക ഘട്ടം ജിദ്ദയില്‍ നിന്ന് ആരംഭിച്ച് 129 കിലോമീറ്റര്‍ സഞ്ചരിക്കും. ഇതില്‍ 11 കിലോമീറ്റര്‍ പ്രത്യേക ട്രാക്കിലൂടെയാകും റാലി. ജിദ്ദയില്‍ നിന്ന് ബിശയിലേക്കുള്ള ആദ്യ ഘട്ടത്തില്‍ 622 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. 277 കിലോമീറ്റര്‍ പ്രത്യേക പാതയിലൂടെ കടന്നു പോകും. രണ്ടാം ഘട്ടം ബിഷയില്‍ നിന്ന് വാദി ദവാസിര്‍ വരെയുള്ള 685 കിലോമീറ്റര്‍ മരുഭൂമിയിലൂടെയാകും. ഇതില്‍ 457 കിലോമീറ്റര്‍ പ്രത്യേക പാതയാണ്. മൂന്നാം ഘട്ടത്തില്‍ വാദി ദവാസിറില്‍ തന്നെ 630 കിലോമീറ്ററില്‍ 403 കിലോമീറ്റര്‍ പ്രത്യേക പാതയാകും. നാലാം ഘട്ടം വാദി ദവാസിര്‍ റിയാദ് 813 കിലോമീറ്റര്‍. അഞ്ചാം ഘട്ടം: റിയാദ് ഖൈസൂമ 622 കിലോമീറ്റര്‍ , ആറാം ഘട്ടം ഹായില്‍ 448 കിലോമീറ്റര്‍, ഏഴാം ഘട്ടം ഹായില്‍ സകാക്ക 737 കിലോമീറ്റര്‍, എട്ടാം ഘട്ടം: സകാക്ക നിയോം, 709 കിലോമീറ്റര്‍ , ഒമ്പതാം ഘട്ടം നിയോം 579 കിലോമീറ്റര്‍, പത്താം ഘട്ടം നിയോം അല്‍ ഉല 583 കിലോമീറ്റര്‍ , പതിനൊന്നാം ഘട്ടം അല്‍ ഉല യാമ്പു 511 കിലോമീറ്റര്‍ , അവസാനഘട്ടം യാമ്പു ജിദ്ദ 452 കിലോമീറ്റര്‍ എന്നിങ്ങനെയാണ് മത്സരം നടക്കുക.

ആറ് വിഭാഗങ്ങളിലായി നടക്കുന്ന ദാക്കര്‍ റാലിയില്‍ 68 രാജ്യങ്ങളിലെ മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. 83 പേര്‍ കാറുകളിലും 108 പേര്‍ ബൈക്കുകളിലും 21 പേര്‍ ക്വാഡ് ബൈക്കുകളിലും 67 പേര്‍ കാറുകളിലും 58 പേര്‍ സൈഡ് ബൈ സൈഡ് വാഹനങ്ങളിലും 42 പേര്‍ ട്രെയ്‌ലറുകളിലുമാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ വര്‍ഷം ദാകര്‍ റാലിക്കിടെ അപകടത്തില്‍ പരിക്കേറ്റ് പോര്‍ച്ചുഗീസ് ബൈക്കോട്ടക്കാരന്‍ പൗലോ ഗോണ്‍സാല്‍വസ് മരിച്ചിരുന്നു . ഒമ്പതിനായിരം കിലോമീറ്ററില്‍ പകുതിയിലധികം ദൂരം പിന്നിട്ടപ്പോഴാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ ദുരന്തം നടന്നത്.

 

web desk 1: