അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : സഊദിയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മുന്‍കരുതലെന്നോണം നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇന്ന് രാത്രി 10 മുതല്‍ വ്യവസ്ഥ നിലവില്‍ വരും. അടുത്ത 20 ദിവസത്തേക്ക് റെറ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല.
പാര്‍സല്‍ സര്‍വീസ് മാത്രമാണ് അനുവദിക്കുക. പൊതുപരിപാടികള്‍ക്ക് വിലക്കുണ്ടാവും. ജനങ്ങള്‍ കൂട്ടം കൂടുന്നതും പാടെ വിലക്കി. സിനിമ ശാലകളും വിനോദ കേന്ദ്രങ്ങളും അടക്കണം.നേരത്തെ 10 ദിവസത്തേക്ക് ഇവയെല്ലാം നിരോധിച്ചിരുന്നു. ഇന്ന് പത്ത് ദിവസം പൂര്‍ത്തിയായതോടെയാണ് നിയന്ത്രണം തുടരാന്‍ മന്ത്രാലയം തീരുമാനിച്ചത്.