അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : റിയാദിലും ജിദ്ദയിലുമായി രണ്ട് മലയാളികൾ ഇന്നലെ മരണപെട്ടു. റിയാദിൽ തിരൂര്‍ ബി പി അങ്ങാടി ആലുങ്ങൽ സ്വദേശി തൊടിശ്ശേരി വീട്ടിൽ വളപ്പിൽ നാലകത്ത് അബ്ദുറഹിമാന്‍ (58) റിയാദില്‍ നിര്യാതനായി. പിതാവ് : മുഹമ്മദ്, മാതാവ് ആമിന. ഭാര്യ: ആമിന. മക്കള്‍: മുഹമ്മദ് ഷെഫീല്‍, അനസ് റഹ്മാന്‍, ഹബീബ് റഹ്മാന്‍. മരുമക്കള്‍: ബിജ്‌ന, നൂര്‍ജഹാന്‍, ഫരീദ. സഹോദരങ്ങള്‍: സി എം സലീം, മുസ്തഫ, ഫിറോസ്, ഫാത്തിമ, കദീജ, ഷഹല. മയ്യത്ത് റിയാദില്‍ ഖബറടക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ റഫീക്ക് പുല്ലൂർ, കൺവീനർ ഷറഫു പുളിക്കൽ, ഇഖ്ബാൽ തിരൂർ , നൗഫൽ തിരൂർ , ജാഫർ ഹുദവി , കെ യൂനസ് എന്നിവർ രംഗത്തുണ്ട്.
ജിദ്ദയിൽ വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടില്‍ ഉസ്മാനാ (52)ണ് ജോലിക്കിടെ ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഇന്നലെ രാവിലെ പതിവ് പോലെ ജോലിക്കെത്തിയ ഇദ്ദേഹം രാവിലെ ഒമ്പതരയോടെ ഫാർമസിയിൽ കുഴഞ്ഞുവീഴുകയും തൽക്ഷണം മരണപ്പെടുകയുമായിരുന്നു. മൃതദേഹം കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റി മോച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 25 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന ഉസ്മാൻ പന്ത്രണ്ട് വര്‍ഷമായി ജിദ്ദ മദീനറോഡ് റഹീലി പോളിക്ലിനിക്കിലെ ഫാർമസിയിലാണ് ജോലി. പിതാവ്: ഹംസ ഹാജി. മാതാവ്: നബീസ. ഭാര്യ: ഫൗസിയ. മക്കള്‍: മുഹമ്മദ് ആഷിഖ് (24), അല്‍ സാബിത്ത് (12). നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജിദ്ദയില്‍ മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.