X

സൗദി കെ.എം.സി.സി കാരുണ്യ സംഗമം നാളെ മലപ്പുറത്ത്

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി യുടെ കാരുണ്യ സംഗമം നാളെ ബുധന്‍ വൈകിട്ട് കൃത്യം നാല് മണിക്ക് മലപ്പുറം കുന്നുമ്മല്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വെച്ച് നടക്കും. 2022 വര്‍ഷത്തില്‍ സൗദി കെ.എം.സി.സി യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട അമ്പതോളം പേരുടെ കുടുംബങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടിയ ഇരുനൂറ്റി അമ്പതോളം അംഗങ്ങള്‍ക്കുമായി മൂന്ന് കോടി രൂപയുടെ ആനുകൂല്യ വിതരണ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ നിര്‍വ്വഹിക്കും.

സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റി ഏര്‍പ്പെടുത്തിയ എഞ്ചി. സി ഹാഷിം സ്മാരക കര്‍മ്മപുരസ്‌ക്കാര ജേതാവായി ഈ വര്‍ഷം ജൂറി തിരഞ്ഞെടുത്ത ചന്ദ്രിക മുന്‍ പത്രാധിപര്‍ സി.പി സൈതലവിക്ക് ഒരു ലക്ഷവും പുരസ്‌ക്കാരം ചടങ്ങില്‍ സമ്മാനിക്കും. സൗദി കെ.എം.സി.സി യുടെ സാമൂഹ്യ സുരക്ഷാ പദ്ധതി മെഡിക്കല്‍ അഡൈ്വസറായി നീണ്ട പത്ത് വര്‍ഷക്കാലം സേവനം അര്‍പ്പിച്ച പ്രശസ്ത സര്‍ജന്‍ ഡോക്റ്റര്‍ അബ്ദുറഹിമാന്‍ അമ്പാടിക്കുള്ള ആദരം, നാഷണല്‍ കമ്മറ്റി പഴയ സുരക്ഷാ പദ്ധതി അംഗങ്ങള്‍ക്കായി അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന പെന്‍ഷന്‍ മാതൃകയിലുള്ള മാസാന്ത കാരുണ്യ സാന്ത്വനം ‘ഹദിയത്തുറഹ്മ പദ്ധതിയുടെ പ്രഖ്യാപനം എന്നിവയും ചടങ്ങില്‍ വെച്ച് നടക്കും.

സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.സി മായിന്‍ ഹാജി, അബ്ദുറഹിമാന്‍ കല്ലായി,ഉമ്മര്‍ പാണ്ടികശാല, അഡ്വ. കെ എന്‍ എ ഖാദര്‍, സി.പി സൈതലവി, നൗഷാദ് മണ്ണിശ്ശേരി, കെ.പി മുഹമ്മദ് കുട്ടി, ശരീഫ് കുറ്റൂര്‍, പി.എം സമീര്‍ തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.

Test User: