X
    Categories: gulfNews

പ്രവാസികള്‍ക്ക് നാട്ടിലായാലും ഇഖാമ പുതുക്കാം; നടപടികളുമായി സൗദി

റിയാദ്: സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാട്ടിലായാലും ഇഖാമ പുതുക്കാനുള്ള നടപടികളുമായി ജവാസാത്ത് ഡയരക്ടറേറ്റ് രംഗത്ത്. സ്‌പോണ്‍സര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വഴി ചെയ്യാവുന്ന സേവനങ്ങള്‍ക്ക് സൗദി ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ തുടക്കം കുറിച്ചു.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശപ്രകാരം സ്വദേശികള്‍ക്കും വിദേശികള്‍ക്കും സുരക്ഷിതമായ ഓണ്‍ലൈന്‍ സേവനങ്ങള്‍ വികസിപ്പിക്കുന്നത് ആഭ്യന്തര മന്ത്രാലയം തുടരുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

തൊഴിലാളികള്‍ സൗദിക്ക് പുറത്തായാലും റെസിഡന്‍ഷ്യല്‍ പെര്‍മിറ്റായ ഇഖാമ പുതുക്കാനും റീ-എന്‍ട്രി ദീര്‍ഘിപ്പിക്കാനും തൊഴിലുടമകള്‍ക്ക് ഇത് മൂലം അവസരമുണ്ടാവും. പ്രതിസന്ധിഘട്ടങ്ങളില്‍ നാട്ടില്‍ കുടങ്ങിപ്പോവുന്നവര്‍ക്ക് ഈ സേവനം വലിയ ആശ്വാസമാണ് നല്‍കുക.

ചന്ദ്രിക വെബ് ഡെസ്‌ക്‌: