X
    Categories: gulfNews

നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ ഇഖമായും റീ എന്‍ട്രിയും ജൂലൈ 31 വരെ ദീര്‍ഘിപ്പിക്കും

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : സഊദിയിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും ജൂലൈ 31 വരെ സൗജന്യമായി ദീര്‍ഘിപ്പിച്ച് നല്‍കുമെന്ന് സഊദി ജവാസാത്ത്. നേരത്തെ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം കോവിഡ് മൂലം സഊദിയിലേക്കുള്ള പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ ഇഖാമ, റീ എന്‍ട്രി എന്നിവ സൗജന്യമായി പുതുക്കി നല്‍കാന്‍ സഊദി തീരുമാനിച്ചിരുന്നു. സ്വദേശങ്ങളിലേക്ക് പോകാനാവാതെ സഊദിയില്‍ കുടുങ്ങിയവരുടെ സന്ദര്‍ശക വിസയും പുതുക്കി നല്‍കുമെന്ന് അന്നത്തെ ഉത്തരവില്‍ പറഞ്ഞിരുന്നു .

നിലവില്‍ സഊദിയിലേക്ക് യാത്രാ വിലക്കുള്ള ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് ജവാസാത്ത് വിഭാഗം ഇതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് . സഊദി ധനമന്ത്രാലയമാണ് ആവശ്യമായ ചെലവുകള്‍ വഹിക്കുക. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതില്‍ സഊദി ശാസ്ത്രീയമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ പതിനാല് മാസത്തിലധികമായി നാട്ടില്‍ കുടുങ്ങി കഴിയുന്ന ആയിരകണക്കിന് സഊദി പ്രവാസികള്‍ക്ക് ഇത് സന്തോഷ വാര്‍ത്തയാണ്.

 

Test User: