X
    Categories: Newsworld

‘ശ്വാസം കിട്ടാതെ പിടയുന്ന ഇന്ത്യയ്ക്ക് സൗദിയുടെ സഹായഹസ്തം’; എത്തുന്നത് 80 മെട്രിക് ടണ്‍ ഓക്സിജന്‍

ഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യയ്ക്ക് സൗദി അറേബ്യയുടെ കൈത്താങ്ങ്. 80 മെട്രിക് ടണ്‍ ലിക്വഡ് ഓക്സിജനും നാല് ഐ എസ് ഒ ക്രയോജനിക് ടാങ്കുകളും ദമാം തുറമുഖത്തില്‍ നിന്ന് പുറപ്പെട്ടു. സൗദി ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തിലാണ് കണ്ടെയ്നറുകള്‍ എത്തുക.
എം എസ് ലിന്‍ഡെ ഗ്രൂപ്പുമായി സഹകരിച്ച് 5,000 മെഡിക്കല്‍ ഗ്രേഡ് ഓക്സിജന്‍ സിലിണ്ടറുകള്‍ കൂടി സൗദിയില്‍ നിന്നും ഉടന്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ട്വീറ്റ് ചെയ്തു.

 

Test User: