റിയാദ്: സഊദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്‌സുമാര്‍ക്ക് അവസരം. നോര്‍ക്ക റൂട്‌സ് മുഖേനയാണ് തെരഞ്ഞെടുപ്പ്. ബിഎസ്‌സി, എംഎസ്‌സി, പിഎച്ഡി (നഴ്‌സിംഗ്) യോഗ്യതയുo 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കാണ് അവസരം.
കാര്‍ഡിയാക് ക്രിട്ടക്കല്‍ കെയര്‍ യൂണിറ്റ്, കാര്‍ഡിയാക് സര്‍ജറി, ഐസിയു [മുതിര്‍ന്നവര്‍] ,എന്‍ഐസിയു, ഐ.സി.സി.യു(കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഫെബ്രുവരി ഒന്നുമുതല്‍ 10 വരെ തീയതികളില്‍ ഓണ്‍ലൈനായി അഭിമുഖം നടക്കും.
താല്‍പര്യമുള്ളവര്‍ www.norkaroots.org(http://demo.norkaroots.net/recruitment_2015.aspx) എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ അയയ്കക്കേണ്ട അവസാന തീയതി ജനുവരി 28. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.