X

നീണ്ട 12 വര്‍ഷത്തിനുശേഷം സിറിയയില്‍ സൗദി എംബസ്സി തുറന്നു

ഡമസ്‌കസ്: നീണ്ട 12വര്‍ഷത്തെ ഇടവേളക്കുശേഷം സിറിയയില്‍ സൗദിഅറേബ്യ എംബസ്സി വീ ണ്ടും തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. പന്ത്രണ്ട് വര്‍ഷം മുമ്പ അന്നത്തെ രൂക്ഷമായ പ്രതിസന്ധിയെത്തുടര്‍ ന്നാണ് ഡമസ്‌കസിലെ സൗദി എംബസ്സി അടച്ചുപൂട്ടിയത്. നിരവധി സിറിയന്‍ മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും അംഗീകൃത നയതന്ത്ര സേനാംഗങ്ങളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ സി റിയയിലെ സൗദി ചാര്‍ജ് ഡി അഫയേഴ്‌സ് ആക്ടിംഗ് അബ്ദുല്ല അല്‍ ഹരീസ് എംബസി ഔദ്യോഗികമായി തുറക്കുന്നതായി പ്രഖ്യാപിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണ് ഈ ദിനമെന്ന് അദ്ദേഹം പറഞ്ഞു. 2023 ഒക്ടോബറില്‍ സൗദി അറേബ്യയും സിറിയയും തങ്ങളുടെ നയതന്ത്ര ദൗത്യങ്ങള്‍ വീണ്ടും തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും എംബസ്സി ഇപ്പോഴാണ് തുറന്നുപ്രവര്‍ത്തനമാരംഭിക്കുന്നത്.

എംബസി അടച്ചതിന് ശേഷമുള്ള ആദ്യത്തെ സൗദി അംബാസഡറായി സൗദി അറേബ്യ ഫൈസല്‍ ബിന്‍ സൗദ് അല്‍ മുജ്‌ഫെലിനെ സിറിയയിലെ അംബാസഡറായി ഈ വര്‍ഷം മെയ് മാസത്തില്‍ തന്നെ നിയമിച്ചിരുന്നു. സൗദി അറേബ്യയിലെ പുതിയ അംബാസഡറായി നേരത്തെ ഡോ. മുഹമ്മദ് സൂസനെ സിറിയയും നിയമിച്ചിരുന്നു.

webdesk13: