X

സഊദി അംഗീകരിച്ചു; കോവിഷിൽഡ് ആസ്ട്രാസെനെക തന്നെ

അഷ്‌റഫ്‌ വേങ്ങാട്ട്

റിയാദ് : ഇന്ത്യയിൽ നൽകിവരുന്ന കോവിഷീൽഡ് വാക്‌സിൻ സഊദിയിൽ ലഭ്യമായ അസ്ട്രസെനക(Astra Zeneca) വാക്‌സിന് തുല്യമാണെന്ന് സഊദി വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് നാട്ടിൽ കുടുങ്ങിയ  പ്രവാസികൾക്ക് വലിയ ആശ്വാസമാണ് സഊദി ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യൻ എമ്പസിയുടെ ശ്രമഫലമായാണ് ഇക്കാര്യത്തിൽ നിലനിന്നിരുന്ന അവ്യക്തത നീങ്ങിയത്. നേരത്തെ കോവിഷീൽഡ് (covishield) വാക്‌സിൻ എടുത്ത് സഊദിയിലെത്തിയിരുന്ന നിരവധി പേർക്ക് ഇന്സ്ടിട്യൂഷനൽ ക്വറന്റൈൻ നിർബന്ധമാക്കിയിരുന്നു. അസ്ട്രസെനക(Astra Zeneca) വാക്‌സിന് തുല്യമായ വാക്സിൻ തന്നെയാണിതെന്ന് മന്ത്രാലയം അംഗീകരിച്ചതായി ഇന്ത്യൻ എംബസി ട്വിറ്ററിൽ അറിയിച്ചു. റിയാദ് : ഇന്ത്യയിൽ നൽകിവരുന്ന കോവിഷീൽഡ് വാക്‌സിൻ സഊദിയിൽ ലഭ്യമായ അസ്ട്രസെനക(Astra Zeneca) വാക്‌സിന് തുല്യമാണെന്ന് സഊദി വ്യക്തമാക്കി
കോവിഡ് നിയന്ത്രണങ്ങളിൽ പെട്ട് നാട്ടിൽ കുടുങ്ങിയ  പ്രവാസികൾക്ക് വലിയ ആശ്വാസമാണ് സഊദി ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യൻ എമ്പസിയുടെ ശ്രമഫലമായാണ് ഇക്കാര്യത്തിൽ നിലനിന്നിരുന്ന അവ്യക്തത നീങ്ങിയത്. നേരത്തെ കോവിഷീൽഡ് (covishield) വാക്‌സിൻ എടുത്ത് സഊദിയിലെത്തിയിരുന്ന നിരവധി പേർക്ക് ഇന്സ്ടിട്യൂഷനൽ ക്വറന്റൈൻ നിർബന്ധമാക്കിയിരുന്നു. അസ്ട്രസെനക(Astra Zeneca) വാക്‌സിന് തുല്യമായ വാക്സിൻ തന്നെയാണിതെന്ന് മന്ത്രാലയം അംഗീകരിച്ചതായി ഇന്ത്യൻ എംബസി ട്വിറ്ററിൽ അറിയിച്ചു.

മിക്ക സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്‌സിനാണ് സഊദിയിലേക്ക് മടങ്ങേണ്ട പ്രവാസികളിൽ നല്ലൊരു ശതമാനം സ്വീകരിച്ചത്. കോവിഷിൽഡ് രണ്ട് ഡോസ് സ്വീകരിച്ചവരെ ഒരുവേള ബഹ്‌റൈൻ വഴി ദമാം കോസ്‌വേയിലൂടെ അധികൃതർ കടത്തിവിട്ടിരുന്നു. എന്നാൽ ഒരു ഡോസ് എടുത്തവരെ തിരിച്ചയച്ചതും പിന്നീട് സംശയങ്ങൾ ഉയർന്നതും ഈ വാക്സിൻ സ്വീകരിച്ച് സഊദി യിലേക്ക് പോകാനിരുന്ന പ്രവാസികളെ ആശങ്കയിലാഴ്ത്തി.
പ്രവാസികളുടെ ദുരിതമകറ്റാൻ നയതന്ത്ര തലത്തിൽ ഇടപെട്ട് ഔദ്യോഗികമായ അനുമതി വാങ്ങണമെന്ന് സഊദി കെഎംസിസി ഉൾപ്പടെ പ്രവാസി സംഘടനകൾ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. അംബാസഡറുടെ ശക്തമായ ഇടപെടലാണ് ഔദ്യോഗികമായ അംഗീകാരത്തിന് കാരണമായത്. അതോടൊപ്പം ഇന്ത്യയിലെ മറ്റൊരു വാക്സിനായ കോവാക്‌സിൻ സ്വീകരിച്ചവരുടെ കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ് . കോവാക്‌സിൻ സംബന്ധിച്ച് ഇതേവരെ സഊദി തീരുമാനം കൈകൊണ്ടിട്ടില്ല. എംബസി ഇക്കാര്യത്തിലും ശക്തമായ ശ്രമം തുടരുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

web desk 1: