X
    Categories: gulfNews

സഊദിയില്‍ ഇന്ന് 255 പേര്‍ക്കു കൂടി കോവിഡ്

റിയാദ്: സഊദിയില്‍ ഇന്ന് 255 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം 266 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 359839 ആയി. ആകെ 6379 പേര്‍ മരിച്ചു.

അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2111 ആയി കുറഞ്ഞു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 371 ആണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 99, കിഴക്കന്‍ പ്രവിശ്യ 58, മക്ക 46, അസീര്‍ 12, അല്‍ഖസീം 10, മദീന 7, ഹാഇല്‍ 6, അല്‍ബാഹ 4, വടക്കന്‍ അതിര്‍ത്തി മേഖല 3, നജ്‌റാന്‍ 3, തബൂക്ക് 3, അല്‍ജൗഫ് 2, ജീസാന്‍ 2.

 

web desk 1: