X
    Categories: gulfNews

സഊദിയില്‍ കൊടും തണുപ്പ്; താപനില പൂജ്യത്തില്‍ താഴെയാകും

റിയാദ് : സഊദിയിലെ മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച മുതല്‍ വരുന്ന ശനിയാഴ്ച വരെ താപനില പൂജ്യത്തില്‍ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ മിക്ക വടക്കന്‍ പ്രദേശങ്ങളിലും കടുത്ത മൂടല്‍ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കാനും കാലാവസ്ഥാ വിവരങ്ങള്‍ പിന്തുടര്‍ന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതര്‍ അഭ്യര്‍ഥിച്ചു.

രാജ്യത്തിന്റെ വടക്ക്, വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളിലും മധ്യഭാഗത്തും താപനില കുറയുകയും ഭാഗികമായി മേഘാവൃതമായ ആകാശം അനുഭവപ്പെടുമെന്നും നിരീക്ഷകര്‍ അറിയിച്ചു. അസീര്‍, അബ്ഹ, ജിസാന്‍, മക്ക, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ മൂടല്‍മഞ്ഞിന് സാധ്യതയേറെയാണ്. അസീറില്‍ നേരിട്ടുള്ള ദേശ്യപരത കുറയുകയും അന്തരീക്ഷം മൂടുകയും ചെയ്യും. അബ്ഹ, അഹദ് റുഫൈദ, അല്‍നമാസ്, തനുമ, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും. അല്‍ ബാഹ, അല്‍അഖീക്, അല്‍ ഖുറയാത്ത്, അല്‍മന്തഖ്, ബല്‍ജുര്‍ഷി എന്നീ പ്രദേശങ്ങളിലും കാഴ്ചക്കുറവും മൂടല്‍മഞ്ഞും അനുഭവപ്പെടും.

 

web desk 1: