X

സഊദി ക്ലബ്ബുകളെ നിയന്ത്രിക്കണം: റോഡ്രിഗസ്‌

ലണ്ടന്‍: സഊദി അറേബ്യന്‍ ക്ലബുകള്‍ വന്‍ തോതില്‍ പണം നല്‍കി മികച്ച താരങ്ങളുമായി കരാറിലെത്തുന്നത് നിയന്ത്രിക്കണമെന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രിഗോ ഹെര്‍ണാണ്ടസ്. ഈ ഒഴുക്ക് തടയുന്നതിന് നിയന്ത്രണത്തിന്റെ ആവശ്യകത ഉണ്ട്. പരിചയസമ്പന്നരായ വെറ്ററന്‍മാര്‍ മാത്രമല്ല സഊദിയിലേക്ക് പോകുന്നത്, ഒരുപാട് നല്ല യുവതാരങ്ങള്‍ പോകുന്നുണ്ട്. ഇത് ശരിയല്ല റോഡ്രിഗസ് പറഞ്ഞു. കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാത്രം സഊദി അറേബ്യന്‍ ക്ലബ്ബുകള്‍ ചെലവഴിച്ച തുക 1 ബില്യണ്‍ യൂറോക്ക് മുകളിലായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാത്രമാണ് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അതിനേക്കാള്‍ പണം ചിലവഴിച്ചത്.

റൊണാള്‍ഡോ തുടക്കമിട്ട ഒഴുക്കില്‍ നെയ്മര്‍, ബെന്‍സീമ, സദിയോ മാനെ, ഫിര്‍മിനോ, എന്‍കാലോ കാന്റെ, റിയാദ് മെഹ്‌റസ്, മിട്രോവിച്, ഹെന്‍ഡേഴ്‌സണ്‍, ഫബിഞ്ഞോ, റൂബന്‍ നെവസ് തുടങ്ങി നിരവധി താരങ്ങള്‍ യൂറോപ്യന്‍ ക്ലബുകള്‍ വിട്ട് സഊദിയില്‍ എത്തി. 2030വരെ ഈ രീതിയില്‍ പണം ചിലവഴിച്ച് യൂറോപ്പിനോട് കിടപിടിക്കുന്ന ലീഗ് ആക്കി സഊദി ലീഗിനെ മാറ്റാനാണ് സഊദി ശ്രമം.

webdesk11: