റിയാദ്: ഫലസ്തീന്‍ സ്വതന്ത്ര രാജ്യമാക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സഊദി അറേബ്യ. വിദേശകാര്യമ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് സഊദിയുടെ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം ഇസ്രയേലിന്റേതുള്‍പെടെയുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ സഊദിയുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇസ്രയേല്‍-യുഎഇ നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ആദ്യമായാണ് ഒരു ഔദ്യോഗിക യാത്രാവിമാനം ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്ക് പറക്കുന്നത്. ഇതിനടക്കം തങ്ങളുടെ വ്യോമപാതയിലൂടെ പോകാന്‍ സഊദി അനുമതി നല്‍കിയത് വ്യാപക എതിര്‍പുകള്‍ക്ക് കാരണമായി. ഈ പശ്ചാതലത്തിലാണ് ഫലസ്തീന്‍ വിഷയത്തില്‍ സഊദി നിലപാട് വ്യക്തമാക്കുന്നത്.
യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ വ്യോമപാത അനുവദിച്ചു തരണമെന്ന ആവശ്യം അംഗീകരിക്കുക മാത്രമാണ് സഊദി ചെയ്തത്. ഏത് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും ഈ അനുമതിയുണ്ട്. അത് ഫലസ്തീന്‍ വിഷയത്തില്‍ രാജ്യത്തിന്റെ നിലപാടുമാറ്റമായി വിലയിരുത്തരുതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.