X

സൗദി അറേബ്യയിലെ ആദ്യ മദ്യശാല റിയാദില്‍ തുറന്നു

റിയാദ്: മുസ്‌ലിങ്ങളല്ലാത്ത നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കായി റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ സൗദി അറേബ്യ മദ്യവില്‍പ്പനശാല തുറന്നു. 1952ല്‍ മദ്യനിരോധനം നിലവില്‍വന്നശേഷം ആദ്യമായാണ് ഇങ്ങനെയൊരു നീക്കം. മദ്യം ആവശ്യമുള്ള മുസ്‌ലിമിതര നയതന്ത്ര ഉദ്യോഗസ്ഥര്‍ ‘ഡിപ്ലോ ആപ്പ്’ എന്നമൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ചെയ്യണം. ഇവര്‍ക്ക് മാസം നിശ്ചിതയളവ് മദ്യം വാങ്ങാം. 21 വയസ്സില്‍ താഴെയുള്ളവരെ മദ്യശാലയില്‍ കയറ്റില്ല.

സ്‌റ്റോറില്‍ ഫോട്ടോഗ്രഫിയും നിരോധിച്ചിട്ടുണ്ട്. പ്രതിമാസ ക്വാട്ട അടിസ്ഥാനമാക്കിയായിരിക്കും മദ്യ വില്‍പ്പന. സൗദി സമൂഹത്തെ കൂടുതല്‍ ഉദാരവത്കരിക്കുന്നതിനും അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറക്കുന്ന മദ്യവില്‍പ്പന സ്‌റ്റോറുകള്‍ ഈ നീക്കത്തിന് മുന്നോടിയായാണ് കണക്കാക്കുന്നതെന്ന് സൗദി അറേബ്യന്‍ ഭരണകൂടവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

webdesk14: