റിയാദ് : വരുന്ന ഡിസംബര്‍ അഞ്ചു മുതല്‍ സൗദിയിലെ സ്വര്‍ണക്കടകളിലെ ജോലി സ്വദേശികള്‍ക്ക് മാത്രമാവും. 2007-ല്‍ ഇതു സംബന്ധിച്ച നിയമം സൗദി മന്ത്രിസഭ അംഗീകരിച്ചിരുന്നെങ്കിലും പത്തു വര്‍ഷങ്ങള്‍ ശേഷമാണ് ഇതു നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഒരുങ്ങുന്നത്.രണ്ടുമാസം മുമ്പ് സ്വര്‍ണ കടകളിലെ വിദേശ തൊഴിലാളികള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് തൊഴില്‍ മന്ത്രാലയം നല്‍കിയിരുന്നു.
രണ്ടു മാസത്തെ സാവകാശത്തിന് ശേഷമാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇനി നിയമത്തില്‍ ഒരിളവും അനുവദിക്കില്ല.ഡിസംബര്‍ അഞ്ചോടെ സ്വര്‍ണക്കടകളിലെ ജോലികളില്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരണം നടപ്പാക്കും. സൗദി തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.
സൗദിയിലെ സ്വര്‍ണ വിപണയില്‍ മുതല്‍മുടക്കിയവരില്‍ 70 ശതമാനത്തിലധികവും സൗദികള്‍ തന്നെയാണ്.എന്നാല്‍ സ്വര്‍ണകടകളിലും ഫാക്ടറികളിലും ജോലിചെയ്യുന്ന വരില്‍ ഭൂരിഭാഗവും വിദേശികളാണ്. ഈ മേഖലയില്‍ സ്വദേശികളുടെ ജോലി അനുപാതം തൃപ്തകരമല്ല എന്ന മന്ത്രാലയത്തിന്റെ വിലയിരുത്തലാണ് 100 ശതമാനം സ്വദേശിവല്‍ക്കരണം നടത്താന്‍ കാരണമായത്.
നൂറു ശതമാനം സ്വദേശി വല്‍ക്കരണം സൗദിയിലെ സ്വര്‍ണ വിപണില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ സര്‍ക്കാറിനുണ്ടെങ്കിലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.