അഷ്‌റഫ് വേങ്ങാട്ട്
റിയാദ് : കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുന്ന ആദ്യ രാജമാകാനൊരുങ്ങി സഊദി. കോവിഡ് വാക്‌സിന്‍ പരീക്ഷണം അവസാനഘട്ടത്തിലാണെന്നും വിവിധ കമ്പനികളുമായി കരാറൊപ്പുവെച്ചിട്ടുന്നെും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുവരുത്തി ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് അനുമതി ലഭിച്ച ശേഷം വാക്‌സിന്‍ നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങും. രജിസ്‌ട്രേഷന്‍ രീതികളെ കുറിച്ച് പിന്നീട് പ്രഖ്യാപിക്കും.
തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരുന്നൂറില്‍ താഴെയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ശുഭ സൂചന നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 187 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം, 317 പേരുടെ അസുഖം ഭേദമായി. ഇന്ന് 11 പേരാണ് മരിച്ചത്. ചികിത്സയിലുള്ള രോഗികളുടെ എണ്ണവും നാലായിരത്തിന് താഴെയായി . ആകെ 3869 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 600 തീവ്ര പരിചരണ വിഭാഗത്തിലാണ്. ഇതുവരെയായി 10106659 പേര്‍ക്ക് ടെസ്റ്റ് നടത്തി.
മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കുന്നതിനാല്‍ രോഗവ്യാപന തോത് കുറഞ്ഞുവരികയാണ്. മാസ്‌ക് ധരിക്കലാണ് കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും നല്ല ആയുധം.കോവിഡ് വ്യാപനതോത് ഏറ്റവും കുറവ് രേഖപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നായി രാജ്യമാ മാറിയതായും ഡോ. മുഹമ്മദ് അബ്ദുല്‍ ആലിപറഞ്ഞു .