X

ജൂലായ് മുതല്‍ സെപ്തംബര്‍ വരെ 94,000 വിദേശികള്‍ സൗദി വിട്ടതായി റിപ്പോര്‍ട്ട്

റിയാദ്: 2017 ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 94,000 വിദേശികള്‍ സൗദി അറേബ്യ വിട്ടതായി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്ക്. പോയവര്‍ഷം പകുതിയില്‍ പൊതു,സ്വകാര്യ മേഖലയില്‍ വിദേശി തൊഴിലാളികളുടെ എണ്ണം 10.79 ദശലക്ഷമായിരുന്നെങ്കില്‍ വര്‍ഷാവസാനത്തില്‍ അത് 10.6 ദശലക്ഷമായി കുറഞ്ഞു.

അതേസമയം, 2017 അവസാനത്തോടെ വിദേശ തൊഴിലാളികള്‍ക്കായി 5,09,180 വിസകള്‍ ഇഷ്യു ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ മേഖല 22.3 ശതമാനം വിസകളും സ്വകാര്യ മേഖല 39.9 ശതമാനം വിസകളുമാണ് ഇഷ്യു ചെയ്തിരിക്കുന്നത്. 37.8 ശതമാനം വിസ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ്. സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് വര്‍ഷാവസാനത്തില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, വിദേശതൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിക്കു പുറമെ തൊഴിലാളികള്‍ക്കും ലെവി ആരംഭിച്ചതോടെ ഇനിയും ഒഴിഞ്ഞുപോക്കുണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടായിട്ടും സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനത്തില്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. വനിതകളുടെ തൊഴിലില്ലായ്മ നിരക്ക് 22.9 ശതമാനത്തില്‍ നിന്ന് 21.1ശതമാനമായി കുറഞ്ഞു.

chandrika: