X

ഉംറക്കെത്തുന്നവര്‍ക്ക് ഇനി സഊദിയിലെ മറ്റു നഗരങ്ങളിലും സന്ദര്‍ശിക്കാന്‍ അനുമതി

റിയാദ്: ഉംറക്കായി സഊദി അറേബ്യയിലെത്തുന്ന വിദേശികള്‍ക്ക് ഇനി രാജ്യത്തെ മറ്റു നഗരങ്ങളും
സന്ദര്‍ശിക്കാന്‍ അനുമതി. ഉംറക്കായി എത്തുന്നവര്‍ക്ക് 30 ദിവസത്തെ വിസയാണ് അനുവദിക്കുന്നത്. ആദ്യ പതിനഞ്ച് ദിവസം നിര്‍ബന്ധമായും മക്ക, മദീന പള്ളികളില്‍ ഉണ്ടായിരിക്കണം. ശേഷമുള്ള 15 ദിവസത്തെ വിസ കാലാവധിക്കിടയില്‍ രാജ്യത്തെ മറ്റ് നഗരങ്ങളില്‍ സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അസീസ് വസ്സന്‍ അറിയിച്ചു. ടൂറിസം വളര്‍ച്ച ലക്ഷ്യമിട്ടാണ് സഊദിയുടെ പുതിയ തീരുമാനം.

chandrika: