X

യാത്രാ വിലക്ക് നീക്കി സഊദി; സെപ്തംബര്‍ 15 മുതല്‍ പ്രവേശനം അനുവദിക്കും

 

അഷ്‌റഫ്‌ വേങ്ങാട്ട്

റിയാദ്- നാട്ടിലുള്ള പ്രവാസികൾക്ക് സന്തോഷ വാർത്ത.കോവിഡ് പ്രതിസന്ധിയിൽ പെട്ട് സഊദിയിലേക്ക് മടങ്ങാനാവാതെ റീ എന്‍ട്രിയില്‍ നാട്ടില്‍ കഴിയുന്ന വിദേശികള്‍ക്കും ആശ്രിതര്‍ക്കും സെപ്തംബര്‍ 15ന് ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ സഊദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

സഊദിയുടെ മുഴുവന്‍ അതിര്‍ത്തികളും ജനുവരിയില്‍ പൂര്‍ണമായി അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഉംറ സര്‍വീസുകള്‍ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്നും സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

റീ എന്‍ട്രി, തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും അന്നുമുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം. കോവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് രാജ്യത്തേക്ക് പ്രവേശിക്കേണ്ടത്. 48 മണിക്കൂറിന് മുമ്പ് അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് കോവിഡ് ടെസ്റ്റ് നടത്തണംകോവിഡ് ലോക്ഡൗണിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. രാജ്യം കോവിഡ് മുക്തമാണെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചാൽ മാത്രമേ വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശന അനുമതി നൽകുകയുള്ളുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതൽ വിവരങ്ങൾ സഊദി ആഭ്യന്തര മന്ത്രാലയം ഉടനെ പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നു.

web desk 1: