X
    Categories: gulfNews

മിനിമം വേതനം നാലായിരം റിയാലാക്കി സൗദി; 33 ശതമാനം വര്‍ധന

റിയാദ്: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പൗരന്മാരുടെ ശമ്പളം 33 ശമതാനം വര്‍ധിപ്പിച്ച് സൗദി സര്‍ക്കാര്‍. നാലായിരം റിയാല്‍ ശമ്പളം നല്‍കണമെന്നാണ് മാനവവിഭവ ശേഷി-സാമൂഹിക നീതി വകുപ്പ് മന്ത്രി അഹ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിഹി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നത്.

നേരത്തെ മുവ്വായിരം റിയാല്‍ ആയിരുന്നു മിനിമം വേതനം. നിതാഖാത് പദ്ധതിയുടെ ഭാഗമായാണ് സ്വന്തം പൗരന്മാരുടെ ശമ്പളം സൗദി വര്‍ധിപ്പിക്കുന്നത്. 2011ലാണ് സ്വകാര്യ മേഖലയില്‍ പൗരന്മാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ നിതാഖാത് പ്രഖ്യാപിച്ചത്.

ഇനി മുതല്‍ നാലായിരം റിയാല്‍ ശമ്പളം കിട്ടുന്ന സൗദി പൗരനെ നിതാഖാത് പദ്ധതിക്കു കീഴിലുള്ള ജോലിക്കാരനായി പരിഗണിക്കും. മുവ്വായിരം റിയാള്‍ ശമ്പളമുള്ള തൊഴിലാളിയെ പകുതി ജോലിക്കാരനായാണ് പരിഗണിക്കുക. രണ്ട് മുവ്വായിരം റിയാലുള്ള സൗദി തൊഴിലാളികള്‍ ഉണ്ട് എങ്കില്‍ അവരെ ഒരു ജീവനക്കാരന്‍ ആയി പരിഗണിക്കും.

മഹാമാരി മൂലം പ്രയാസം അനുഭവിച്ചു കൊണ്ടിരിക്കുന്ന തങ്ങള്‍ക്ക് ഇത് ഏറെ സന്തോഷകരമായ വാര്‍ത്തയാണ് എന്ന് ജിദ്ദയിലെ ബിസിനസ് എക്‌സിക്യൂട്ടീവ് യാസര്‍ അല്‍ ബുഖാരി പറഞ്ഞു.

Test User: