ഉംറയ്ക്കായി എത്തുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് നാല് ദിവസത്തെ സ്റ്റോപ്പ് ഓവര്‍ വിസ അനുവദിച്ച് സൗദി അറേബ്യ. സൗദിയുടെ ഹജ്ജ്-ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിന്‍ ഫവ്‌സാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗദിയിലെ ഏതെങ്കിലും നഗരം സന്ദര്‍ശിക്കാനോ ഉംറ നിര്‍വ്വഹിക്കാനോ ഈ വിസയിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായാണ് ഈ പരിഷ്‌കാരം. പശ്ചിമേഷ്യയിലേക്കോ മിഡില്‍ ഈസ്റ്റിലേക്കോ യാത്ര ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് സ്റ്റോപ്പ് ഓവര്‍ വിസ സൗകര്യം ലഭിക്കും.
96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിസയാണിത്. ഇതിലൂടെ ഉംറ നടത്താനും രാജ്യത്തെ ഏത് നഗരവും സന്ദര്‍ശിക്കാനും ഇന്ത്യാക്കാര്‍ക്ക് കഴിയും. സൗദി അറേബ്യയുടെ ഈ തീരുമാനം ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ തീര്‍ത്ഥാടന അനുഭവം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും തൗഫീഖ് ബിന്‍ ഫവ്‌സാന്‍ പറഞ്ഞു.