റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് ഉയര്‍ന്നു. 90 ശതമാനമാണ് നിലവിലെ സൗദിയിലെ കോവിഡ് മുക്തി നിരക്ക്. 299914 ആണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍. അതില്‍ 268385 പേരും സുഖം പ്രാപിച്ചു. 28089 പേര്‍ മാത്രമേ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുള്ളൂ.
സൗദിയില്‍ ഇന്ന് 1372 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 1432 പേര്‍ രോഗമുക്തരായി. 28പേരാണ് പുതുതായി മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3436 ആയി. രാജ്യത്തെ മരണനിരക്ക് 1.1 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹുഫൂഫിലാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, 73. ഹാഇലില്‍ 65ഉം മക്കയില്‍ 64ഉം തബൂക്കില്‍ 64ഉം ജീസാനില്‍ 63ഉം മദീനയില്‍ 53ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച രാജ്യത്ത് 55,613 കോവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,317,705 ആയി.