തബ്ലീഗ് ജമാഅത്തിനെ നിരോധിത സംഘടനയായി പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈ സംഘടന വഴി ഭീകരവാദത്തിന് വഴിയൊരുക്കുമെന്നും രാജ്യത്തിന് ആപത്താണ് എന്നും ചൂണ്ടിക്കാട്ടിയാണ് സൗദി അറേബ്യ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
സംഘടനയെ കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താനുള്ള നിര്‍ദേശവും സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം പറയുന്നു.ട്വിറ്ററിലൂടെയാണ് ഭരണകൂടം ഇക്കാര്യമറിയിച്ചത്.