X

അന്റോണിയോ പിസ്സി സൗദി ഫുട്‌ബോള്‍ ടീമിന്റെ പുതിയ കോച്ച്

റിയാദ്: സൗദി അറേബ്യ ഫുട്‌ബോള്‍ ടീം പരിശീലകനായി മുന്‍ ചിലി കോച്ച് ഹുവാന്‍ ആന്റോണിയോ പിസ്സിയെ നിയമിച്ചു. കഴിഞ്ഞയാഴ്ച എഡ്വാഡോ ബൗസയെ പുറത്താക്കിയ സൗദി ടീം 49-കാരനായ പിസ്സിക്കു കീഴിലാണ് 2018 ലോകകപ്പിന് ഒരുങ്ങുക.

അര്‍ജന്റീനയില്‍ ജനിച്ച് റൊസാരിയോ സെന്‍ട്രല്‍, ടെനറിഫ, വലന്‍സിയ, ബാര്‍സലോണ തുടങ്ങിയ ടീമുകള്‍ക്കു വേണ്ടി സ്‌ട്രൈക്കറായി കളിച്ച പിസ്സി സ്‌പെയിനിന്റെ മുന്‍ ദേശീയ താരമാണ്. ചിലിയുടെ പരിശീലകനായിരുന്ന പിസ്സിക്ക് ടീമിന് ലോകകപ്പ് യോഗ്യത നേടിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച ക്രെംലിനില്‍ നടക്കുന്ന ഡ്രോയില്‍, ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ചിത്രം തെളിയും.

മൂന്ന് മാസത്തിനിടെ സൗദിയിലെത്തുന്ന മൂന്നാമത്തെ കോച്ചാണ് പിസ്സി. സൌദിയെ വേള്‍ഡ് കപ്പിലേക്ക് പ്രവേശം നല്‍കിയ ബെര്‍ട് വാന്‍ മാര്‍വിക് ആദ്യം രാജി വെച്ചിരുന്നു. ഫെഡറേഷനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നായിരുന്നു ഇത്. അഞ്ച് തവണ ലോകകപ്പ് കളിച്ചിട്ടുണ്ട് സൌദി. റൌണ്ട് മത്സരങ്ങളില്‍ തന്നെ പുറത്താകാറാണ് പതിവ്. 49 കാരനായ പുതിയ കോച്ചിന്റെ കൌശലത്തില്‍ ടീമിന് എവിടെ വരെയെത്താനാകുമെന്ന് കാത്തിരുന്ന് കാണാം.

chandrika: