ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ബന്ധം മുന്‍നിര്‍ത്തി കശ്മീരില്ലാത്ത ഭൂപടം അച്ചടിച്ച ബാങ്ക്‌നോട്ട് സൗദി പിന്‍വലിലിച്ചതായി റിപ്പോര്‍ട്ട്.. ഇന്ത്യയുടെ അഭ്യര്‍ത്ഥനപ്രകാരമാണ് സൗദി ഭരണകൂടത്തിന്റെ നടപടി. ഇന്ത്യയുടെ അതിര്‍ത്തികള്‍ തെറ്റായി അച്ചടിച്ചതിലുള്ള ആശങ്ക ഒക്ടോബറില്‍ തന്നെ ഇന്ത്യ സൗദിയെ അറിയിച്ചിരുന്നു.
20 റിയാലിന്റെ പുതിയ നോട്ടിലുള്ള ലോക ഭൂപടത്തിലാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി അച്ചടിച്ചത്. ഇന്ത്യയുടെ ഭാഗമായ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പ്രദേശങ്ങള്‍ ഭൂപടത്തിലില്ല.
ഈ വിഷയത്തിന്റെ ഗൗരവും ഇന്ത്യയിലെ സൗദി അംബാസിഡര്‍ വഴി സൗദി വിദേശകാര്യ മന്ത്രാലയത്തെ ഇന്ത്യ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നോട്ട് പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ സൗദി ആരംഭിച്ചത്. ഒക്ടോബര്‍ 24നാണ് സൗദി മോണിറ്ററി അതോറിറ്റി പുതിയ നോട്ട് പുറത്തിറക്കിയത്.
പുതിയതായി പുറത്തിറക്കിയ കറന്‍സിയില്‍ സല്‍മാന്‍ രാജാവും ജി20 ഉച്ചകോടിയുടെ ലോഗോയും ഒരു വശത്തും ലോകഭൂപടം മറുവശത്തുമുള്ളതാണ്. പാക്ക് അധിനിവേശ കശ്മീര്‍ പാക്കിസ്ഥാന്റേതാണെന്ന മുന്‍നിലപാടും സൗദി തിരുത്തിയിരുന്നു.