കോഴിക്കോട് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍നിന്ന് സര്‍വീസ് പുനരാരംഭിക്കാന്‍ സഊദി എയര്‍ലൈന്‍സ്. ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസിന് തുടക്കമാകും. ഹജ്ജിനായും ഇതോടെ സഊദി എയര്‍ലൈന്‍സിന്റെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കരിപ്പൂരില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ പ്രഖ്യാപനം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തി വെച്ച സര്‍വീസുകളാണ് സഊദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നത്. സഊദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരത്തില്‍ റിയാദിലേക്കുള്ള സര്‍വീസ് ആരംഭിക്കും. സഊദിയ എയര്‍ലൈന്‍സിന്റെ ഇന്ത്യയുടെ നേല്‍നോട്ടമുള്ള റീജനല്‍ ഓപ്പറേഷന്‍ മാനേജര്‍ ആദില്‍ മാജിദ് അല്‍ഇനാദാണ് ഇക്കാര്യം അറിയിച്ചത്.
160 ഇക്കണോമി, 20 ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനമാകും ഉപയോഗിക്കുക. ഇതോടൊപ്പം ജിദ്ദയിലേക്കും ഹജ്ജിനുള്ള വിമാന സര്‍വീസിനും വഴിയൊരുങ്ങും. റണ്‍വേ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട സര്‍വീസ് ആരംഭിക്കുമെന്നും ആദില്‍ മാജിദ് അല്‍ ഇനാദ് അറിയിച്ചു. നേരത്തെയും സര്‍വീസ് ആരംഭിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ പുതിയ പ്രഖ്യാപനം.