X
    Categories: gulfNews

സഊദി: അക്കൗണ്ടിംഗ് മേഖല സ്വദേശിവല്‍ക്കരിക്കും; മന്ത്രി അഹമ്മദ് അല്‍ രാജ്ഹി

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: അക്കൗണ്ടിംഗ് മേഖല കൂടി ഉള്‍പ്പെടുത്തി സ്വദേശി വല്‍ക്കരണം ശക്തമാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. അക്കൗണ്ടിംഗ് മേഖലയില്‍ ക്രമേണ സഊദിവല്‍ക്കരണം തോത് വര്‍ധിപ്പിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസനവകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു .

അഞ്ചും അതില്‍ കൂടുതലും അക്കൗണ്ടന്റുമാര്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളും അക്കൗണ്ടിംഗ് മേഖലയില്‍ മിനിമം 30 ശതമാനം സ്വദേശിവല്‍ക്കരണം പാലിച്ചിക്കണം. തൊഴില്‍ വിപണിയില്‍ സ്വദേശി അക്കൗണ്ടന്റുമാര്‍ക്ക് തൊഴിലുകള്‍ ലഭ്യമാക്കുന്നതിനും അവരുടെ കഴിവുകള്‍ പരിശീലനത്തിലൂടെ പരിപോഷിപ്പിക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും അനുബന്ധ സ്ഥാപനങ്ങളും പ്രോത്സാഹനങ്ങളും ഉത്തേജനങ്ങളും നല്‍കും. അക്കൗണ്ട് മാനേജര്‍, സകാത്ത്, നികുതി ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഓഡിറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഇന്റേണല്‍ ഓഡിറ്റര്‍, കോസ്റ്റ് അക്കൗണ്ടന്റ് എന്നിവ അടക്കമുള്ള നിരവധി തസ്തികകളാണ് സ്വദേശിവല്‍ക്കരിക്കുക. യോഗ്യരായ സ്വദേശികള്‍ക്ക് തൊഴില്‍ വിപണിയില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും സുസ്ഥിര സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

അക്കൗണ്ടിംഗ് മേഖലയില്‍ സ്വദേശിവല്‍ക്കരണം നിര്‍ബന്ധമാക്കുന്നതിലൂടെ 9,800 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാകും. അതെസമയം ഒട്ടേറെ മലയാളികള്‍ക്ക് വിദേശികള്‍ക്ക് ഇതുമൂലം ജോലി നഷ്ടപ്പെടും.

web desk 1: