റിയാദ്: ലോകത്ത് 5ജി ഇന്റര്‍നെറ്റ് ഏറ്റവും വേഗത്തില്‍ കിട്ടുന്ന രാജ്യമായി സഊദി. കുവൈത്ത് ആറാമതാണ്. സെകന്റില്‍ 414.2 മെഗാബൈറ്റ് ആണ് സഊദിയുടെ 5ജി വേഗം. ദക്ഷിണ കൊറിയ (312.7), ആസ്ട്രേലിയ (215.7), തായ്വാന് (210.5), കാനഡ (178.1), എന്നിവയാണ് രണ്ട് മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളിലുള്ളത്. കുവൈത്തിന് (171.5) മെഗാബൈറ്റ് വേഗതയാണുള്ളത്. കൂടാതെ സ്വിറ്റ്സര്‍ലന്‍ഡ് (150.7), ഹോേങ്കാങ് (142.8), യു.കെ (133.5), ജര്‍മനി (102) എന്നിവയാണ് ആദ്യ 10 സ്ഥാനങ്ങളിലുള്ളത്. ബ്രിട്ടീഷ് കമ്ബനിയായ ‘ഒാപണ്‍ സിഗ്നല്‍’ പുറത്തുവിട്ടതാണ് റിപ്പോര്‍ട്ട്.
4ജിയെക്കാള്‍ നൂറുമടങ്ങ് വരെ ഡേറ്റ സ്പീഡ് നല്കാന് 5ജിക്ക് സാധിക്കും. കൂടാതെ കൂടുതല്‍ മൊബിലിറ്റി, ഡേറ്റ കൈകാര്യം ചെയ്യാനുള്ള കഴിവ്, കുറഞ്ഞ പവര്‍ ഉപയോഗിക്കുന്നതിനാല്‍ കൂടുതല്‍ ബാറ്ററി ലൈഫ് തുടങ്ങിയവ 5ജിയുടെ മേന്മയാണ്.
5ജിയുടെ കവറേജ്, 4ജി -5ജി തലമുറയിലെ സാേങ്കതികവിദ്യകളുടെ പൊതുവായ വേഗം, 4ജി-5ജി ഡൗണ്‍ലോഡ് തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ശരാശരി 44.5 മെഗാബൈറ്റ് ഡൗണ്‍ലോഡ് സ്പീഡുമായി കുവൈത്ത് പത്താം സ്ഥാനത്താണ്. ഇൗ പഠനത്തില്‍ സൗദി ഒന്നാമത് തന്നെയാണ്.