X
    Categories: MoreViews

സഊദിയില്‍ പതിനാറുകാരന്‍ പിതാവായി

റിയാദ്: സഊദി അറേബ്യയില്‍ പതിനാറുകാരന്‍ പിതാവായി. തബൂക്ക് സ്വദേശി അലി അല്‍ ഖാഈസിയാണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പിതാവ് എന്ന ഖ്യാതി സ്വന്തമാക്കിയത്. ഒന്നര വര്‍ഷം മുമ്പാണ് 15കാരിയായ ബന്ധുവിനെ ഖാഈസി വിവാഹം ചെയ്തത്.

ഇരുവരുടെയും വിവാഹം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. തങ്ങള്‍ക്കു ആണ്‍ കുഞ്ഞ് പിറന്നതായി ഖാഈസി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹിതനാകുമ്പോള്‍ ഖാഈസി വിദ്യാര്‍ത്ഥിയായിരുന്നു.

chandrika: