തിരുവനന്തപുരം: ആർഎൽവി രാമകൃഷ്ണനെതിരായ നർത്തകി സത്യഭാമയുടെ അധിക്ഷേപ പരാമർശം അന്വേഷിക്കണമെന്ന് പട്ടികജാതി–പട്ടികവർഗ കമ്മിഷൻ. കറുത്ത നിറമുള്ള കലാകാരന്മാരെ സത്യഭാമ ജാതീയമായി അധിക്ഷേപിച്ചെന്നും സംഭവത്തിൽ പത്തു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നും ഡി.ജി.പി അനിൽകാന്തിന് കമ്മിഷൻ നിർദേശം നൽകി.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ അധിക്ഷേപ പരാമർശം നടത്തിയത്. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും കണ്ടുകഴിഞ്ഞാല്‍ പെറ്റ തള്ള സഹിക്കില്ലെന്നുമായിരുന്നു സത്യഭാമയുടെ പരാമര്‍ശം. മോഹിനിയാട്ടം ആണ്‍പിള്ളേര്‍ക്ക് പറ്റണമെങ്കില്‍ അതുപോലെ സൗന്ദര്യമുണ്ടാകണം. ആണ്‍പിള്ളേരില്‍ നല്ല സൗന്ദര്യമുള്ളവരുണ്ട്. ഇവനെ കണ്ടുകഴിഞ്ഞാല്‍, ദൈവം പോലും, പെറ്റ തള്ള സഹിക്കില്ലെന്നും സത്യഭാമ അഭിമുഖത്തിൽ പറഞ്ഞു.