പ്രമുഖ കഥാകൃത്ത് അന്തരിച്ച സതീഷ് ബാബു പയ്യന്നൂര്‍ തിളങ്ങിയത് അധികവും തന്റെ ചെറുകഥകളിലൂടെയായിരുന്നു. ഗൃഹാതുരതയായിരുന്നു അവയുടെ മുഖമുദ്ര. മനുഷ്യന്റെ വേദനകള്‍ അവയില്‍ ഉള്‍ചേര്‍ന്നു. കഥാരചനയില്‍ നിന്ന് ഇടക്കാലത്ത് വിട്ടു നിന്ന ശേഷം തിരിച്ചു വന്ന് എഴുതിയ കഥകളുടെ സമാഹാരം സീന്‍ ഓവര്‍ എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചു. ഇത് കഥാകൃത്തിന്റെ ജീവിതത്തിന്റെ തന്നെ പ്രതീകാത്മകതയായി.
കഴിഞ്ഞ ഓഗസ്റ്റില്‍ ദൈവ പുര എന്ന നോവല്‍ പ്രസിദ്ധീകരിച്ചത് ഫിംഗര്‍ ബുക്‌സാണ്. മലയാളത്തിലെ മികച്ച ക്ഥാ കൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് നിരൂപകന്‍ കൂടിയായ പ്രസാധകന്‍ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ പറഞ്ഞു. ഇക്കഴിഞ്ഞ മാതൃഭൂമി ഓണപ്പതിപ്പില്‍ എഴുതിയ കഥയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.