Categories: indiaNews

സത്യപാൽ മാലിക്കിനെ വിടാതെ സിബിഐ ; സഹായിയുടെ വീട്ടിലും റെയ്ഡ്

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സർക്കാരിന് സുരക്ഷാ വീഴ്ച സംഭവിച്ചുവെന്ന വെളിപ്പെടുത്തൽ നടത്തിയ മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മലിക്കിന്റെ സഹായിയുടെ വീട്ടിലും സിബിഐ റെയ്ഡ്. സത്യപാൽ മല്ലിക് സാക്ഷിയായ ഇൻഷുറൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്. ദില്ലിയിലെ മറ്റ് ഒമ്പത് ഇടങ്ങളിലും റെയ്ഡ് തുടരുകയാണ്. സത്യപാൽ മാലിക്കിനെ നേരത്തേ സിബിഐ ചോദ്യം ചെയ്തിരുന്നു.

webdesk15:
whatsapp
line