X
    Categories: indiaNews

പുനീതിന്റെ പേരില്‍ ഉപഗ്രഹം

ബെംഗളുരു: കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിക്കുന്ന ഉപഗ്രഹത്തിന് നടന്‍ പുനീത് രാജ്കുമാറിന്റെ പേര് നല്‍കി. ‘പുനീത് രാജ്കുമാര്‍ സ്റ്റുഡന്റ് സാറ്റലൈറ്റ് പ്രൊജക്ട്’ എന്നാണ് പദ്ധതിയുടെ പേര്.

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 75 കൃത്രിമോപഗ്രഹങ്ങളാണ് സെപ്തംബറില്‍ വിക്ഷേപിക്കുക. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സി.എന്‍. അശ്വത് നാരായണനാണ് പദ്ധതിക്ക് പുനീതിന്റെ പേര് പ്രഖ്യാപിച്ചത്. 1.90 കോടി രൂപ ചെലവിട്ടാണ് 1.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നിര്‍മിക്കുന്നത്. നൂറോളം വിദ്യാര്‍ത്ഥികളാണ് പദ്ധതിയുടെ ഭാഗമാവുക.

Test User: