X
    Categories: keralaNews

ശശിതരൂരിന്റെ പരിപാടികള്‍ ആരും വിലക്കിയിട്ടില്ലെന്നു കെ.സുധാകരന്‍

ശശി തരൂരിന്റെ പരിപാടികള്‍ ആരും വിലക്കിയിട്ടില്ലെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെ നേതാവാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.   എതിരാളികളുടെ വ്യാജപ്രചാരണങ്ങളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളളിക്കളയണം.

അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചതിന്റെ പൂര്‍ണരൂപം ഇങ്ങനെ:
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന സംവാദ പരിപാടിയില്‍ നിന്നും കെപിസിസി നേതൃത്വം ഡോ. ശശി തരൂര്‍ എംപിയെ തടഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. യൂത്ത് കോണ്‍ഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തില്‍ ഇടംപിടിച്ച യൂത്ത് കോണ്‍ഗ്രസ്സിനെ ഇത്തരത്തില്‍ ഒരു പരിപാടിയില്‍ നിന്ന് വിലക്കാന്‍ കെപിസിസി ശ്രമിക്കില്ല.

ശ്രീ. ശശി തരൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തില്‍ എവിടെയും രാഷ്ട്രീയ പരിപാടികള്‍ നല്‍കാന്‍ കെപിസിസി നേതൃത്വം പൂര്‍ണ്ണമനസ്സോടെ തയ്യാറാണ് .

രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അവജ്ഞയോടെ തള്ളിക്കളയണം .’

ഇന്ന് രാവിലെ 9.30ന് എം.ടിയെ സന്ദര്‍ശിച്ച് തുടര്‍ന്ന്  നാലിന് മതേതരസെമിനാറിലും പങ്കെടുത്ത ശേഷം വ്യാപാരികളുടെ സെമിനാറിലും പങ്കെടുക്കുന്ന തരൂര്‍ കെ.പി ഉണ്ണികൃഷ്ണന്‍, ശ്രേയാംസ്‌കുമാര്‍ എന്നിവരെയും സന്ദര്‍ശിക്കും. നാളെ രാവിലെ കണ്ണൂരിലേക്ക് മടങ്ങും. നാളെ വീണ്ടും കോഴിക്കോട്ടെത്തും. 22ന് പാണക്കാട് സന്ദര്‍ശനത്തിന് ശേഷം മലപ്പുറം ഡി.സി.സിയിലെത്തും. പെരിന്തല്‍ മണ്ണയിലെ ഹൈദരലി തങ്ങള്‍ സിവില്‍സര്‍വീസ് കോച്ചിംഗ് സെന്ററിന്റെ പരിപാടിയിലും പങ്കെടുക്കും.
വൈകീട്ട്‌കോഴിക്കോട്ട്കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെയും കാണും. 23ന് അന്തരിച്ചസതീശന്‍ പാച്ചേനിയുടെവീട് സന്ദര്‍ശിക്കും.

Chandrika Web: